ഡ്രൈവിംഗ് സ്കൂൾ സമരത്തിന് പ്രേരിപ്പിച്ച ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാർ

Spread the love

പത്തനംത്തിട്ട :  ഡ്രൈവിംഗ് സ്കൂളുകാരെ സമരം ചെയ്യാനായി പ്രേരിപ്പിച്ച ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ടെന്നും മന്ത്രി പറഞ്ഞു.

video
play-sharp-fill

ആളുകളെ എണ്ണിവച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്‍റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. വണ്ടി ഓടിക്കാനറിയുന്നവര്‍ വാഹനമോടിച്ച്‌ റോഡിലിറങ്ങിയാല്‍ മതിയെന്നായിരുന്നു നിലപാട്. നല്ല ലൈസൻസ് സംവിധാനം കേരളത്തില്‍ വേണമെന്നും ഗണേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group