മരം ദേഹത്ത് വീണ് യുവാവ് മരിച്ചു ; മരത്തിനു മുകളിൽ കയറി മരം മുറിച്ചു കൊണ്ടിരിക്കെ കടപുഴകി വീഴുകയായിരുന്നു

Spread the love

കോഴിക്കോട് : കൊയിലാണ്ടി കീഴരിയൂരിൽ മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുളങ്ങര മീത്തൽ ഷൗക്കത്ത് ആണ് മരിച്ചത്. നാൽപ്പത്തിനാല് വയസായിരുന്നു.

മരത്തിനു മുകളിൽ കയറി മരം മുറിച്ചുകൊണ്ടിരിക്കെ അടിഭാഗത്തുനിന്നും മരം കടപുഴകി വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group