video
play-sharp-fill
ആവേശമുയർത്തി വി.എൻ വാസവന്റെ റോഡ് ഷോ: നാടും നഗരവും ഇളക്കിമറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം

ആവേശമുയർത്തി വി.എൻ വാസവന്റെ റോഡ് ഷോ: നാടും നഗരവും ഇളക്കിമറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം

സ്വന്തം ലേഖകൻ

കോട്ടയം: എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നാടുണർത്തി നഗരമുണർത്തി നടത്തിയ റോഡ്‌ഷോ അക്ഷരനഗരിക്ക് ആഘോഷമായി. എൽഡിഎഫ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു റോഡ്‌ഷോ സംഘടിപ്പിച്ചത്.
കലക്‌ട്രേറ്റിനു സമീപത്തു നിന്ന് ആരംഭിച്ച് കെകെ റോഡിലൂടെ തിരുനക്കര ചുറ്റി ടാക്‌സി സ്റ്റാൻഡിൽ റോഡ്‌ഷോ സമാപിച്ചു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ എന്നിവയോടെയായിരുന്നു റോഡ്‌ഷോ. പഞ്ചവാദ്യം, നാസിക് ഡോൽ, ശിങ്കാരിമേളം, ബാൻഡ്, കരകം തുടങ്ങിയവ മാറ്റു കൂട്ടി. വിജയാശംസ നേർന്ന് സ്ഥാനാർഥിയുടെ ചിത്രം പതിപ്പിച്ച പ്ലക്കാർഡുകളും കൈകളിലേന്തി ആയിരക്കണക്കിന് പ്രവർത്തകൾ റോഡ് ഷോയിൽ അണിനിരന്നു. ചുവന്ന ബലൂണും ചുവന്ന കുടയും റോഡ്‌ഷോയ്ക്ക് മിഴിവേകി.


സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്, എം കെ പ്രഭാകരൻ, എം എസ് സാനു, എൽഡിഎഫ് നേതാക്കളായ സി എൻ സത്യനേശൻ, എം എച്ച് സലിം, ടി എൻ മനോജ്, സജി നൈനാൻ, പി കെ ആനന്ദക്കുട്ടൻ, പി ജി സുഗുണൻ, ടി സി ബിനോയി, അയർക്കുന്നം ബി രാമൻനായർ, അഡ്വ. ഫ്രാൻസിസ് തോമസ്, പി ഒ രാജേന്ദ്രൻ, ബാബു കപ്പക്കാല എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
പ്രളയം തകർത്ത അയ്മനത്തിന് കൈത്താങ്ങായി നിന്ന സ്ഥനാർത്ഥിയ്ക്ക് അയ്മനം പള്ളിയാടത്തും പരിപ്പിലും ഹൃദ്യമായ സ്വീകരണം നൽകി. വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർത്ഥിയ്ക്ക് ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരണം ഒരുക്കി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group