എട്ടാം ക്ലാസ് യോഗ്യത ഉണ്ടോ നിങ്ങൾക്ക്? എങ്കിൽ ഇതാ എയര്‍പോര്‍ട്ടില്‍ ജോലി നേടാൻ സുവർണ്ണാവസരം; മികച്ച ശമ്പളം; തസ്തികകള്‍, ഒഴിവ്, യോഗ്യത എന്നിവ വിശദമായി അറിയാം…..
ഡല്‍ഹി: ബ്രോഡ്കാസ്റ്റിങ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന് കീഴില്‍ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളില്‍ ഒഴിവുകള്‍.
കാർഗോ ഡിവിഷനിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. നിയമനം താത്കാലികമാണ്. എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തസ്തികകള്‍ , ഒഴിവ്, യോഗ്യത എന്നിവ സംബന്ധിച്ച് വിശദമായി അറിയാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂപ്പർ വൈസർ-ഡിഗ്രിയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പാട്നയിലും ഗോവയിലുമായിരിക്കും നിയമനം.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. പ്രതിമാസ ശമ്പളം 22,421 രൂപ.
ഹൗസ് കീപ്പിങ്-പാട്നയിലാണ് നിയമം. എട്ടാം ക്ലാസ് ആണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 16,926 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ്.
ലോഡർ- പ്ലസ് ടു പാസായിരിക്കണം. പ്രാദേശിക ഭാഷയിലും ഹിന്ദിയിലും സംസാരിക്കനറിയണം. ഇംഗ്ലീഷ് വായിക്കാൻ അറിയണം. 1 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 16,926 രൂയാണ് ശമ്പളം. പാട്നയിലും ഗോവയിലും ഒഴിവുകള്‍ ഉണ്ട്. 35 വയസാണ് ഉയർന്ന പ്രായപരിധി.
ഓഫീസ് അസിസ്റ്റന്റ്-ഡിഗ്രി പാസായിരിക്കണം. ഡല്‍ഹിയിലാണ് നിയമനം. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. 25,000 രൂപ ശമ്പളമായി ലഭിക്കും.