
ഹരിപ്പാട്: പള്ളിപ്പാട്ടു നിന്നു വിദേശജോലിക്കായി പുറപ്പെട്ട യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചത് അരളിയുടെ ഇലയും പൂവും ചവച്ചതുകൊണ്ടാകാമെന്ന വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്.
അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിച്ചിട്ടുണ്ടാവാമെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. അരളി മാത്രമല്ല, നമ്മൾ വീട്ടുമുറ്റത്തേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന പല ചെടികളിലും വിഷാംശമുണ്ട്.
ചിലതിൽ നേരിയ അളവിലായതിനാൽ കാര്യമായ അപകടമില്ല. എന്നാൽ മറ്റു ചിലതിൽ അരളിയോളമോ അതിലധികമോ വിഷമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിലത് അലർജി, വയറിളക്കം, ക്ഷീണം മുതലായ ലക്ഷണങ്ങളിൽ ഒതുങ്ങുന്നു. മറ്റു ചിലതു മരണത്തിലേക്കു നയിക്കാൻ തക്ക ശേഷിയിലേക്കു വളരുന്നു. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.