
മധുരിക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കാൻ ഒരുവട്ടം കൂടി” – കുമരകത്ത് പൂർവ വിദ്യാർത്ഥി സംഗമം 19ന്
കുമരകം : ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 19 ഞായർ രാവിലെ 9 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും. സഹകരണ തുറമുഖം വകുപ്പുമന്ത്രി വി.എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്യും
. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യാതിഥിയായിരിക്കും. ഗുരുവന്ദനം, പ്രമുഖരെ ആദരിക്കൽ,
സ്കൂൾ ഭാവി രേഖ അവതരണം, കലാപരിപാടികൾ തുടങ്ങിയവ നടക്കുന്നതായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

106 വർഷം പിന്നിട്ട സ്കൂളിൽ പഠിച്ചിറങ്ങിയ എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഈ സംഗമത്തിൽ പങ്കെടുക്കണമെന്ന്
സംഘാടക സമിതി ചെയർപേഴ്‌സൺ ധന്യ സാബു, കൺവീനർ കെ.ജി ബിനു, ട്രഷറർ രാജു മാത്യു വിശാഖം തറ എന്നിവർ അഭ്യർത്ഥിച്ചു.
Third Eye News Live
0