
ഇടുക്കിയിൽ പോക്സോ കേസ് അതിജീവിതയെ മരിച്ച നിലയിൽ കണ്ടെത്തി ; കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിൽ, കൊലപാതകമെന്ന് സംശയം
ഇടുക്കി : ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിതയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നു രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ്.
രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടന്നുവരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0