
കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം; യുവാവിന്‍റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കോളജ് വിദ്യാര്‍ഥിനി ; സംഭവത്തില്‍ യുവതിക്കെതിരേ കൊലപാതകശ്രമത്തിന് കേസ്
സ്വന്തം ലേഖകൻ
മൈലാടുംതുറ: ഓടുന്ന ബൈക്കിലിരുന്ന് കാമുകന്‍റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കോളജ് വിദ്യാർഥിനി. തമിഴ്നാട്ടിലെ മൈലാടുംതുറയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. ബാഗിനുള്ളില്‍ പെട്രോള്‍ കരുതിയിരുന്ന പെണ്‍കുട്ടി പകല്‍ സമയം മുഴുവൻ കാമുകനോടൊപ്പം ബീച്ചില്‍ ചിലവഴിച്ചതിന് ശേഷം തിരികെ പോകുമ്ബോഴാണ് ഓടുന്ന ബൈക്കിലിരുന്ന് യുവാവിന്‍റെ ശരീരത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. 60 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തില്‍ യുവതിക്കെതിരേ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0