തനിച്ചു താമസിക്കുകയായിരുന്ന റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ടിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കണ്ണൂർ : തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തൃച്ചംബരം സ്വദേശിയായ നാരായണി (90) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാടക ക്വാട്ടേഴ്സിൽ ഇവർ തനിച്ചായിരുന്നു താമസം. റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ടാണ്. മൂന്ന് ദിവസമായി നാരായണിയെ വീടിന് പുറത്തേക്ക് കണ്ടില്ല. ഇതേത്തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യൻ സൈന്യത്തിൽ നഴ്സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്നു. തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ നിന്നും നഴ്സിംഗ് സൂപ്രണ്ടായാണ് പിന്നീട് സർവീസിൽ നിന്ന് വിരമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് തമ്പാൻ മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. മൂന്ന് ദിവസത്തോളമായി നാരായണിയെ പുറത്ത് കാണാത്തതിനെ തുടർന്ന് പരിസരവാസികൾ വീട്ടിലെത്തി വാതിൽ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

രുഗ്മിണി, ഗൗരി, ഭാരതി, ചന്ദ്രൻ, പ്രകാശൻ എന്നിവരാണ് നാരായണിയുടെ സഹോദരങ്ങൾ. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി.