video
play-sharp-fill
തിരഞ്ഞെടുപ്പിന്റെ ആവേശം അണികളിലേയ്ക്ക് പടർത്തി യു.ഡി.എഫ്: മാർച്ച് 20 ന്  പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും

തിരഞ്ഞെടുപ്പിന്റെ ആവേശം അണികളിലേയ്ക്ക് പടർത്തി യു.ഡി.എഫ്: മാർച്ച് 20 ന് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: തിരഞ്ഞെടുപ്പിന്റെ ആവേശം അണികളിലേയ്ക്ക് കൈമാറി ഇന്ന് യുഡിഎഫിന്റെ പാർലമെന്റ് മണ്ഡലം കൺവൻഷൻ. മാർച്ച് 20 ന്  വൈകിട്ട് മൂന്നിന് കെ.പി.എസ് മേനോൻ ഹാളിലാണ് മണ്ഡലം കൺവൻഷൻ നടക്കുക. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി എംഎൽഎ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം യുഡിഎഫ് തിരഞ്ഞെടുപ്പ് ആവേശം അണികളിലേയ്ക്ക് പകർന്നു നൽകുന്നതന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കൺവൻഷൻ ചേരുന്നത്.

പാർലമെന്റ് മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ കൺവൻഷനിൽ ആദ്യാവസാനം പങ്കെടുക്കും. കൺവൻഷൻ വൻ വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആദ്യ ഘട്ടം മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിൽ നിന്നും പ്രവർത്തകർ കൺവൻഷനിലേയ്ക്ക് ഒഴുകിയെത്തും  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എം.എൽ.എ, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എം.എൽ.എ, ജോണി നെല്ലൂർ, ജോസ് കെ.മാണി എം.പി, അനൂപ് ജേക്കബ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തേക്കേടം, കൺവീനർ ജോസി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി. ക.വി ബാസി, സനൽ മാവേലി, ടി.സി അരുൺ തുടങ്ങിയവർ പങ്കെടുക്കും.
കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തെരെഞ്ഞെടുപ്പ് പ്രചരണം രാവിലെ ആർപ്പൂക്കര പഞ്ചായത്തിൽ നിന്നുമാണ് തുടക്കമായത്. തുടർന്ന് മുടിയൂർക്കര, കോഴ തുടങ്ങിയ ദേവാലയങ്ങളിലെ ഊട്ടുനേർച്ചയിൽ സ്ഥാനാർത്ഥി മോൻസ് ജോസഫ് എം.എൽ.എയ്ക്കും മറ്റ് യു.ഡി.എഫ് നേതാക്കൾക്കുമൊപ്പം പങ്കെടുത്തു. അവിടെ നിന്നും മൂഴികുളങ്ങര, പൈക തുടങ്ങിയ പ്രദേശങ്ങളിൽ പ്രചരണം നടത്തിയ തോമസ് ചാഴിക്കാടൻ അവിടെയുള്ള മരണവീടുകൾ സന്ദർശനം നടത്തി. വൈകുന്നേരം ഏറ്റുമാനൂർ നിയോജകമണ്ഡലം യു.ഡി.എഫ് നിയോജകമണ്ഡലം കമ്മറ്റിയിലും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group