ഓക്‌സിജനിൽ സ്മാർട്ട്ഫോണിന് മാത്രമായി ആകർഷകമായ പ്രത്യേക ക്യാമ്പയിനിന് തുടക്കമായി; ഇനി ഫോൺ താഴെ വീണ് തകർന്നാലും, വെള്ളത്തിൽ വീണ് തകരാറിലായാലും, അഗ്നിബാധയിൽ നഷ്ടമായാലും ഓക്‌സിജനിൽ സംരക്ഷണം ഉറപ്പ് ; ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ ; കുറഞ്ഞ വില, കൂടുതൽ ശേഖരം, വിൽപ്പനാന്തര സേവനവുമായി ഓക്‌സിജൻ !
സ്വന്തം ലേഖകൻ
ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്‌സിജനിൽ സ്മാർട്ട്ഫോണിന് മാത്രമായി ആകർഷകമായ പ്രത്യേക ക്യാമ്പയിനിന് തുടക്കമായി. ഓക്‌സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ ഓക്‌സിജൻ സി ഇ ഓ ഷിജോ. കെ.തോമസ്, എന്നിവർ സംയുക്തമായിട്ടാണ് കാമ്പയിന്റെ ലോഞ്ച് നിർവഹിച്ചത്.
കുറഞ്ഞ വില, കൂടുതൽ ശേഖരം, വിൽപ്പനാന്തര സേവനം എന്നിവ ഓക്‌സിജൻ ഉറപ്പു നൽകുന്നുവെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, റിയൽമീ, റെഡ്മി എന്നിവയ്ക്ക് പുറമേ ഓൺലൈൻ മോഡലുകളായ ഐക്യു, മോട്ടോറോള, പോക്കോ തുടങ്ങിയവയും കസ്റ്റമേഴ്‌സിന്റെ കരങ്ങളിൽ നേരിട്ട് എത്തിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓക്‌സിജനിൽ നിന്നും വാങ്ങുന്ന സ്മാർട്ട് ഫോണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിരക്ഷാ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഫോൺ താഴെ വീണ് തകർന്നാലും, വെള്ളത്തിൽ വീണ് തകരാറിലായാലും, അഗ്നിബാധയിൽ നഷ്ടമായാലും, ഈ പരിരക്ഷാ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കും.
വിവിധ ഫിനാൻസ് കമ്പനികളുടെ സഹകരണത്തോടെ തവണ വ്യവസ്ഥയിൽ സ്മാർട്ട്ഫോണുകൾ കരസ്ഥമാക്കാനും അവസരമുണ്ട്. എല്ലാ സ്മാർട്ട്ഫോണുകളുടെയും ആക്സസറീസും ഓക്സിജൻ ഷോറൂമുകളിൽ ലഭ്യമാണ്.
പഴയ ഫോണുകൾ മാറ്റി പുതിയത് വാങ്ങുവാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും, അപ്ഗ്രേഡ് ബോണസ് ഓഫറുകളും ഈ സ്കീമിൽ ലഭ്യമാണ് ഏതുതരം സ്മാർട്ട് ഫോണുകളും 50% ചാർജിൽ ഇവിടെ നിന്നും സർവീസ് ചെയ്ത് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് +919020100100 എന്ന ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.