video
play-sharp-fill
തമിഴ്‌നാട്ടിൽ ഹൈക്കോടതി വക്കിൽ: കേരളത്തിൽ അമ്പലക്കള്ളൻ: പത്തു വർഷം ജയിലിൽ കഴിഞ്ഞിട്ടും മോഷണം സ്ഥിരം തൊഴിലാക്കിയ ശരവണ പാണ്ഡ്യൻ കൊടും ക്രിമിനൽ: പൊൻകുന്നത്തെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ശരവണനെ കുടുക്കിയത് സ്വന്തം വിരൽ

തമിഴ്‌നാട്ടിൽ ഹൈക്കോടതി വക്കിൽ: കേരളത്തിൽ അമ്പലക്കള്ളൻ: പത്തു വർഷം ജയിലിൽ കഴിഞ്ഞിട്ടും മോഷണം സ്ഥിരം തൊഴിലാക്കിയ ശരവണ പാണ്ഡ്യൻ കൊടും ക്രിമിനൽ: പൊൻകുന്നത്തെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ശരവണനെ കുടുക്കിയത് സ്വന്തം വിരൽ

ക്രൈം ഡെസ്‌ക്

പൊൻകുന്നം: തമിഴ്‌നാട്ടിൽ ഹൈക്കോടതി വക്കീലെന്ന് പരിചയപ്പെടുത്തി, സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച് കഴിഞ്ഞു കൂടിയ വമ്പൻ മോഷ്ടാവിനെ കുടുക്കിയത് വിരലടയാളം. ക്ഷേത്രത്തിൽ നിന്നും ലഭിച്ച വിരലടയാളം സ്ഥിരം കുറ്റവാളികളുടെ വിരലടയാളവുമായി ഒത്തു നോക്കിയ പൊലീസ് സംഘം പ്രതിയെ കുടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും ഭാര്യയുടെയും ബന്ധുക്കളുടെയും ഇടയിൽ നിന്നും പൊലീസ് സംഘം പൊക്കുകയായിരുന്നു. തമിഴ്‌നാട് തേനി ജില്ലയിൽ ഉത്തമപാളയം അരസമരം തെരുവിൽ  സ്വദേശിയായ ശരവണ പാണ്ഡ്യനെ (32)യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
മാർച്ച് ഒൻപതിനാണ് മണക്കാട്ട് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി 32000 രൂപ മോഷ്ടിച്ചത്്. തുടർന്ന് പ്രതി ഇവിടെ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം ഇവിടെ നിന്നും വിരലടയാളം ശേഖരിച്ച ശേഷം പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാൾ 10 വർഷം മുൻപ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി,പൊൻകുന്നം, പാല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ 20 ഓളം മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. ഈ സമയത്ത് ശേഖരിച്ചു സൂക്ഷിച്ചിരുന്ന വിരലടയാളമാണ് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായി മാറിയത്. നേരത്തെ കേസ്സുകളിൽശിക്ഷിക്കപ്പെട്ട പ്രതി 2014ൽ ജയിൽ മോചിതനായി. തുടർന്ന് തഞ്ചാവൂർ ഭാഗത്ത് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ഇവിടെ നിന്നും താമസം മാറ്റിയ പ്രതി വ്യാജ വിലാസമുണ്ടാക്കി മധുരയിൽ നിന്നും അഡ്വ.രാമകൃഷ്ണൻ എന്ന വ്യാജപ്പേരിൽ വിവാഹം കഴിച്ച് ഭാര്യയോടൊപ്പം താമസിച്ചു വരികയായിരുന്നു .ഇയാൾ ഭാര്യവീട്ടുകാരോടു   നാട്ടുകാരോടും ഹൈക്കോടതിയിൽ വക്കീലാണെന്ന് പറഞ്ഞായിരുന്നു വിവാഹിതനായത്.കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു, ഇയാൾ കൂടുതൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും .മുൻ കുറ്റവാളികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയാണ് ഇയാൾ പിടിയിലാകുന്നത്.കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് ൻറെ നിർദ്ദേശത്തെ തുടർന്ന്  കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ,എസ്സു്. മധുസൂദനന്റെ നേതൃത്വത്തിൽ പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അജയ് ചന്ദ്രൻ നായർ, എസ്.ഐ.സന്തോഷ് ,ഷാഡോ പോലീസ് എസ്.ഐ.പി.വി. വർഗ്ഗീസ് ,എ.എസ്.ഐ. എം .എ. ബിനോയി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ് കെ.എസ്.റിച്ചാർഡു് സേവ്യർ, ശ്യാം .എസ് .നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്