video
play-sharp-fill

ദേശീയപാതയിൽ കുട്ടിക്കാനം കടുവപാറയ്ക്ക് സമീപം അപകടം: 500 അടി താഴ്ച്ചയിലേക്ക് കാർ മറിഞ്ഞു, രണ്ടുപേർ മരിച്ചു

ദേശീയപാതയിൽ കുട്ടിക്കാനം കടുവപാറയ്ക്ക് സമീപം അപകടം: 500 അടി താഴ്ച്ചയിലേക്ക് കാർ മറിഞ്ഞു, രണ്ടുപേർ മരിച്ചു

Spread the love

 

കുട്ടിക്കാനം: കൊട്ടാരക്കര തേനി ദിണ്ഡിഗല്‍ ദേശീയ പാതയിൽ കടുവപാറയ്ക്ക് സമീപം വാഹനാപകടം. കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. നാലുപേർക്ക് ഗുരുതര പരിക്കേറ്റു.

 

കാറിൽ ഉണ്ടായിരുന്നത് ആറുപേരാണ്. ഇന്ന് വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു അപകടം. റോഡിന്റെ ഒരു വശത്തെ ബാരിക്കേഡ് തകർത്ത കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.

 

കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തിലേക്ക് വരുന്ന വഴിയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പാല മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group