കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പുതട്ട് തകര്‍ന്ന് വീണ് അപകടം; അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Spread the love

കൊച്ചി: കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നുവീണ് അപകടം. പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കമ്പികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വളരെ ശ്രമപ്പെട്ടാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജീവൻ രക്ഷിക്കാനായില്ല.ബിഹാര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം.

അപകടത്തിൽപ്പെട്ട മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിന്റെ വശത്തായി ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് നിർമിച്ച ഗോവണിയാണു തകർന്നുവീണത്.