
മൂലമറ്റം: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ കെ എസ് ആർ ടി സി ജീവനക്കാരന് സസ്പെൻഷൻ. മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വെളുപ്പിന് 4 മണിക്ക് തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ മുരുകൻ എന്ന ജീവനക്കാരനെയാണ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയതായി കണ്ടെത്തിയത്.
തുടർന്ന് ഡ്യൂട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിക്ക് ഹാജരാകാതെ സർവീസ് മുടക്കിയതിന് മൂലമറ്റം കെഎസ്ആർടിസിയിലെ ഡ്രൈവർ സോജൻ പോളിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഈ മാസം ഒന്നിന് കൂമ്പാറയ്ക്ക് പോകേണ്ട സർവീസ് നടത്തിയിരുന്നില്ല മാത്രമല്ല ഡ്രൈവർക്ക് ലീവും കൊടുത്തില്ല ഡ്യൂട്ടികക്കും വന്നില്ല അതിനാലാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിക്ക് ഹാജരാകാതെ സ്ഥിരമായി മാറി നിൽക്കുന്ന കെ യു സിജുവിനെയും ഒരു മാസമായി സസ്‌പെൻഡ് ചെയ്തിരിക്കയാണ്.