
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരാഴ്ച കൂടി മാത്രം..
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 25 ന് അവസാനിക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കും. കള്ക്ട്രേറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ടച്ച് സ്ക്രീനുകളിലും വോട്ടര്‍ പട്ടിക പരിശോധിക്കാം.
Third Eye News Live
0