ചെറിയ മുതൽ മുടക്കിൽ വലിയ വരുമാനം ഉണ്ടാക്കാം ; ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ നമ്പർ വൺ ബിസിനസുകാരാകാം, യുവാക്കൾക്കുള്ള ബെസ്റ്റ് ഓപ്ഷൻസ് ഇതാ…

Spread the love

ഒരു ബിസിനസ് ആരംഭിച്ച് സ്വന്തം കാലിൽ നിൽക്കുക എന്നുള്ളത് മിക്കവരുടെയും സ്വപ്നമാണല്ലേ. പുതുമയുളള ആശയം കൊണ്ടുവന്ന് മികച്ച വരുമാനം നേടാൻ ഏവരും ആഗ്രഹിക്കുന്നതുമാണ്. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് മിക്കവരും ആഗ്രഹങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. ചിലർ മനസില്‍ കാണുന്ന പദ്ധതിക്ക് വലിയൊരു തുക ആവശ്യമായതുകൊണ്ട് ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കും. എന്നാല്‍ മറ്റുചിലർ വെല്ലുവിളികള്‍ നേരിടാനുളള ധൈര്യമില്ലാത്തതിനാലും പദ്ധതികള്‍ ഒഴിവാക്കും.

ചെറിയ നിക്ഷേപം കൊണ്ട് മികച്ച ഒരു സംരഭകനാകാൻ സാധിക്കുകയാണെങ്കില്‍ അതല്ലേ നല്ലത്. വലിയ തുകയ്ക്കായി ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ലോണിന് പിറകെ നടക്കാതെ കൈവശമുളള ചെറിയ തുക കൊണ്ട് ആരംഭിക്കാവുന്ന കിടിലം ബിസിനസുകള്‍ പരിചയപ്പെടാം.

1. കെയർടേക്കറാകാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് അധികം കേരളത്തില്‍ വ്യാപിച്ചിട്ടില്ലാത്ത ഒരു ബിസിനസ് ഐഡിയയാണ്. മിക്കവരും സ്വന്തം വീടുകള്‍ അടച്ചിട്ട് വിദേശത്തുളള മക്കളുടെയോ അല്ലെങ്കില്‍ ദീർഘയാത്രകള്‍ നടത്തുന്ന ഒരു പ്രവണത നമ്മുടെ നാട്ടിലുണ്ട്. സ്വന്തം വീട് സുരക്ഷിതമാണോയെന്ന സംശയം പലർക്കുമുണ്ടാകാം.

അത്തരത്തില്‍ അടച്ചിടുന്ന വീടുകളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ഒരു സംരഭമാണ്. പ്രാരംഭഘട്ടത്തില്‍ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ചെറിയ രീതിയില്‍ തുടക്കം കുറിക്കാവുന്നതാണ്. വിജയിച്ചതിന് ശേഷം മാത്രം കൂടുതല്‍ പേരെ ഇതിന്റെ ഭാഗമാക്കി വരുമാനമുണ്ടാക്കാം. 20,000 രൂപ മുതല്‍മുടക്കില്‍ ഈ സംരംഭം ആരംഭിക്കാവുന്നതാണ്. ശേഷം ഡിജിറ്റല്‍ മാർക്കറ്റിംഗ് പോലുളള സാദ്ധ്യതകള്‍ ഉപയോഗിച്ച്‌ ഈ ബിസിനസ് വളർത്തിയെടുക്കാവുന്നതാണ്.

 

2. മൊബൈല്‍ ലോണ്ടറി

വിദേശ രാജ്യങ്ങളില്‍ സജീവമായി കണ്ടുവരുന്ന ഒരു ആശയമാണിത്. ചെറിയ ഘട്ടത്തില്‍ വീടുകളില്‍ നിന്നും കഴുകാനുളള വസ്ത്രങ്ങള്‍ ശേഖരിച്ച്‌ വൃത്തിയാക്കി കൃത്യ സമയത്തിനകം വിതരണം ചെയ്യുന്ന ഈ പദ്ധതി കൂടുതല്‍ വരുമാനം നേടി തരും. പ്രാരംഭഘട്ടത്തില്‍ അധികം മെഷീനുകളുടെ സഹായം തേടാതെ വിലപിടിപ്പുളള വസ്ത്രങ്ങള്‍ യാതൊരു കേടുപാടും കൂടാതെ കഴുകി ഇസ്തിരിയിട്ട് നല്‍കുന്നതിലൂടെ വരുമാനമുണ്ടാക്കാം. ഹോസ്റ്റലുകള്‍, ആശുപത്രികള്‍, ഫ്ലാറ്റുകള്‍ പോലുളള സ്ഥലങ്ങളെ കേന്ദ്രീകരിച്ച്‌ ആശയം നടപ്പിലാക്കുകയാണെങ്കില്‍ വിജയമുറപ്പായിരിക്കും.

3. കണ്ടന്റ് റൈറ്റിംഗ്

 

മിക്കവർക്കും കേട്ടുകേള്‍വിയുളള ഒന്നാണിത്. പല വലിയ കമ്ബനികളും കണ്ടന്റ് റൈറ്റേഴ്സ് പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ പല കമ്ബനികള്‍ക്കും കണ്ടന്റ് തയ്യാറാക്കി കൊടുക്കുന്നതിന് പ്രത്യേകം സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തില്‍ ഈ ആശയം അധികമായി വ്യാപിച്ചിട്ടില്ല. വിദഗ്ദ്ധരായ കുറച്ച്‌ പേർ ഇത്തരത്തില്‍ ഒരുമിച്ച്‌ പ്രവർത്തിക്കുകയാണെങ്കില്‍ കൂടുതല്‍ വരുമാനം നേടാവുന്നതാണ്. ഐടി പാർക്കുകള്‍. ടെക്നോപാർക്കുകള്‍ പോലുളള സ്ഥലങ്ങളെ ലക്ഷ്യം വച്ച്‌ പദ്ധതി ആരംഭിക്കുകയാണെങ്കില്‍ ലാഭം കൊയ്യാവുന്നതാണ്.