മോട്ടോർ നന്നാക്കാൻ കിണറ്റില്‍ ഇറങ്ങി ;അതിഥി തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

Spread the love

മലപ്പുറം : തിരൂർ കോലൂപ്പാടത്തു മോട്ടോർ നന്നാക്കാൻ കിണറ്റില്‍ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു.

വെസ്റ്റ് ബംഗാള്‍ സ്വദേശി അലീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ മോട്ടറിന്റെ വാല്‍വ് നന്നാക്കാനായി അലീഖ് ഇറങ്ങിയത്. കിണറിന്റെ അടിയില്‍ എത്തിയതോടെ ശ്വാസ തടസ്സം ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

കിണറിനു മുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ കയർ കെട്ടി അലീഖിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group