
പത്തനംതിട്ട : റാന്നിയിൽ ബാറിലെ സംഘർഷത്തിൽ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
റാന്നി ഗേറ്റ്‌വേ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. വിഷ്ണു വിജയനും സുഹൃത്തും ലോക്കല്‍ ബാറിലേക്ക് മദ്യപിക്കാനെത്തിയതായിരുന്നു. എന്നാല്‍, ഇവിടെ വച്ച് തങ്ങളുടെ മുൻ സുഹൃത്തിനെ കണ്ടുമുട്ടുകയും മുൻപുണ്ടായ വിഷയത്തിന്റെ പേരില്‍ തർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു.
വിഷ്ണുവും സുഹൃത്ത് ജേക്കബും ചേർന്ന് വിശാഖിനെ മർദിച്ചു, തുടർന്ന്, ഭിത്തിയില്‍ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചുണ്ട് കടിച്ചുമുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്ലാസ്റ്റിക് സർജറി ആവശ്യമായേക്കുമെന്ന നിർദേശത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരുടേയും മെഡിക്കല്‍ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.