
സ്വന്തം ലേഖകൻ
ആലപ്പുഴ : ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ഈ മാസം ഒൻപതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ പത്തു ലക്ഷം രൂപ കൈപറ്റിയെന്ന് ടി.ജി.നന്ദകുമാർ ആരോപിച്ചിരുന്നു. ശോഭ ബിജെപി വിടാൻ തീരുമാനിച്ചിരുന്നുവെന്നും എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവും തിരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാർ ഉയർത്തിയിരുന്നു. കേരളത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് നന്ദകുമാർ നടത്തിയ ആരോപണങ്ങൾ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group