തിരുവനന്തപുരം : ലോക സഭാ ഇലക്ഷനിൽ ജയിച്ചാലും തോറ്റാലും കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിന് ലോട്ടറിയടിക്കുമെന്നാണു സൂചന. ആലത്തൂരില്‍ രാധാകൃഷ്ണന് ജയിക്കുമെന്നും കൊല്ലത്ത് എം. മുകേഷിന്റെ സാധ്യത 50 ശതമാനമാണെന്നുമാണ് സി.പി.എം ൻെ വിലയിരുത്തൽ.
എന്‍.കെ. പ്രേമചന്ദ്രനെന്ന വമ്പനെ മലര്‍ത്തിയടിക്കാനായാല്‍ രാഷ്ട്രീയത്തിലും മുകേഷിന്റെ താരമൂല്യമുയരും. ആലത്തൂരില്‍ സി.പി.എം. ജയിക്കുകയും കൊല്ലത്തു തോല്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുകേഷിനു മന്ത്രിസഭയിലേക്കു നറുക്കുവീഴുമെന്നാണു സൂചന.
നിയമസഭയിലേക്കു രണ്ടാംതവണ ജയിച്ചതും ലോക്സഭയിലേക്കു കരുത്തനായ പ്രേമചന്ദ്രനെതിരേ ശക്തമായ മത്സരം കാഴ്ചവച്ചതും മുകേഷിന് അനുകൂലഘടകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group