കോട്ടയം കുറിച്ചിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; തലയ്ക്കും നെഞ്ചിലും പരിക്ക്
കോട്ടയം: മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കോട്ടയം കുറിച്ചി ഒന്നാംവാർഡ് കൈനാട്ട് വാല പത്തില്‍ക്കവല ഭാഗത്ത് തൊണ്ണൂറില്‍ച്ചിറ വീട്ടില്‍ രാജേഷിനെയാണ് മാതാവ് ഓമന വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
രാജേഷിന്റെ തലയ്ക്കും നെഞ്ചിലുമാണ് വെട്ടേറ്റത്.
കൂലിപ്പണിക്കാരനാണ് രാജേഷ്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുമായിരുന്നു. ഇന്നലെ രാജേഷ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും ഓമനയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ സഹികെട്ട് ഓമന മകനെ വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ രാജേഷിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ ചികിത്സയില്‍ കഴിയുകയാണ്.
Third Eye News Live
0