video
play-sharp-fill

കെ എസ് ഇ ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്ന് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ ; സംസ്ഥാനത്ത് ഉടൻ തന്നെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

കെ എസ് ഇ ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്ന് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ ; സംസ്ഥാനത്ത് ഉടൻ തന്നെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകലാ റെക്കോർഡിലേക്ക്. ചൂടു കൂടുന്നതിന് അനുസരിച്ച്‌ വൈദ്യുതി ഉപയോഗവും ഉയരുന്നു. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്.

തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോഡിലെത്തി. ഇതോടെ ജലവൈദ്യുതി ഉല്‍പ്പാദവും ബോര്‍ഡ് വര്‍ധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. പുറത്തുനിന്നും എത്തിച്ചതാകട്ടെ 89.08 ദശലക്ഷം യൂണിറ്റും. ഉപഭോഗം കുതിച്ചുയര്‍ന്നതോടെ നിയന്ത്രണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വൈദ്യുതി ബോര്‍ഡ്.

വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നാളെ ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ബോര്‍ഡ് ചെയര്‍മാനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന്റെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും.