
ഡ്രൈ ഡേ കണക്കാക്കി കാറില്‍ സഞ്ചരിച്ച് നാട്ടില്‍ അനധികൃത മദ്യവില്‍പ്പന; അഞ്ച് ലിറ്ററും അഞ്ഞൂറ് രൂപയുമായി യുവാവ് പിടിയില്‍
ചടയമംഗലം: കാറില്‍ സഞ്ചരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.
കോട്ടുക്കല്‍ കണിയാരുകോണം ദീപേഷ് ഭവനില്‍ ദീപേഷ് കുമാറിനെ (36) ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
കടയ്ക്കല്‍ അഞ്ചുംമുക്കില്‍ നിന്ന് ദേവി ക്ഷേത്ര ചിറയുടെ ഭാഗത്തേക്ക് നീളുന്ന കോണ്‍ക്രീറ്റ് പാതയില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.പത്ത് കുപ്പികളിലായി ചില്ലറ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വില്‍പ്പനയിലൂടെ ലഭിച്ച 500 രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഡ്രൈ ഡേകളിലെ സാദ്ധ്യത മുതലാക്കി ആരംഭിച്ച വില്‍പ്പന ഇപ്പോള്‍ സാധാരണ ദിവസങ്ങിലേക്കും വ്യാപിപ്പിച്ചതായി എക്‌സൈസ് പറഞ്ഞു. കൊട്ടാരക്കര ജെ.എഫ്. എം.സി (2) ല്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ ജി. ഉണ്ണികൃഷ്ണൻ,സിവില്‍ എക്‌സൈസ് ഓഫീസർമാരായ ഷൈജു , മാസ്റ്റർ ചന്തു,ബിൻസാഗർ, എസ്.ശ്രേയസ് ഉമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.