കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളില്‍ മുങ്ങിമരിച്ചു

Spread the love

ആലുവ : കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളില്‍ മുങ്ങി മരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫർ (5) ആണ് മരിച്ചത്.

സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുന്നംകുളം ഡിസൈപ്പിള്‍സ് ടാബർനാക്കിള്‍ ചർച്ച്‌ സഭാംഗമാണ് ഷെബിൻ. പഴഞ്ഞിയില്‍ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്ന്യൂസ് ഫെസ്റ്റില്‍ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. സംസ്‌കാരം കുന്നംകുളം വി. നാഗല്‍ സെമിത്തേരിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group