
ഈരാറ്റുപേട്ട: ബാങ്ക് അധികൃതർ വാക്കുപാലിച്ചില്ല, ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം. ലക്ഷങ്ങൾ നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കാതെ നിക്ഷേപകർ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എറണാകുളം സ്വദേശി അബ്ദുൾ അസീസിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എട്ടു ലക്ഷം രൂപയാണ് അബ്ദുൽ അസീസിനെ നിക്ഷേപം ഉള്ളത്. പണം തിരികെ ലഭിക്കുന്ന കാര്യത്തിൽ തീരുമാനമാക്കാം എന്ന ബാങ്ക് ഭരണസമിതിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് പ്രതിഷേധവുമായി നിക്ഷേപകർ രംഗത്തെത്തിയത്.
ഈരാറ്റുപേട്ട പോലീസിലും ഡിവൈഎസ്പിക്ക് അടക്കം പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ നടപടി എടുക്കാനോ കേസെടുക്കാനും പോലീസ് തയ്യാറായില്ലെന്ന് നിക്ഷേപകർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മുന്നിലും പരാതി നൽകിയെങ്കിലും നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചില്ല.
വിവാഹം, ശാസ്ത്രക്രിയ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പണം കണ്ടെത്താനാകാതെ നിക്ഷേപകർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. സിപിഎം ഭരിക്കുന്ന ബാങ്കിൽ നൽകിയ ക്രമക്കേടുകളാണ് ബാങ്ക് വഴിവെച്ചത്. ബാങ്ക് തകർച്ചയിലേക്ക് വീണതോടെ വായ്പകൾ തിരിച്ചുപിടിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. 45 ഓളം നിക്ഷേപകരാണ് ഇന്നലെ ബാങ്കിൽ എത്തിയത്. പണം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നിക്ഷേപകർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group