കോട്ടയം മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവം മെയ് 2ന് ; സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും ; ആറാട്ട് മെയ് 9ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് മെയ് 2 വൈകിട്ട് 6.30ന് തന്ത്രി മുഖ്യൻ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. തുടർന്ന് ദേവസ്വം പ്രസിഡണ്ട് ടി.എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ശ്രീദുർഗ്ഗ ഭജന കലാസമിതി അംഗങ്ങളെ കെ.സുരേഷ് കുറുപ്പ് ആദരിക്കും. വിഎച്ച് പി ക്ഷേത്രിയ പ്രചാർ പ്രമുഖ് വി മോഹനൻ തിരുവുത്സവസന്ദേശം നൽകും. ദുർഗ്ഗാ ഹസ്തം വിതരണ ഉദ്ഘാടനം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ നിർവ്വഹിക്കും. നഗരസഭാ അംഗങ്ങൾ ആയ റീബവർക്കി , പി ഡി സുരേഷ്, ജയ്മോൾ ജോസഫ്, ജില്ല ആശുപത്രി വികസന സമിതി അംഗം സാബു മാത്യു ഈരയിൽ എന്നിവർ ആശംസകൾ നേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മാങ്ങാനം ഗൗരീശങ്കരത്തിൻ്റെ തിരുവാതിര 8.30 ന് തിരുനക്കര ശിവോഹത്തിൻ്റെ കോൽക്കളി 9.30 ന് കോട്ടയം സിംഗേഷ്സിൻ്റെ മെഗാഷോ ‘

രണ്ടാം ഉത്സവദിനമായ മെയ് 3 ന് വൈകിട്ട് 5.30 ന് തിരുവഞ്ചൂർ ശ്രീമുരുക നാരായണീയ സമിതിയുടെ നാരായണീയം. ശ്രീപദം മാങ്ങാനത്തിൻ്റെ തിരുവാതിര 7.30 തിരുനക്കര ഗോവിന്ദം ബാലഗോകുലത്തിൻ്റെ കലാസന്ധ്യ 8.30 ന് അമ്പലക്കടവ് ശാസ്താം കാവ് ക്ഷേത്ര കലാവേദിയുടെ ഹരികഥ

മൂന്നാം ഉത്സവദിനമായ മെയ് 4 ന് വൈകിട്ട് 7 ന് പാമ്പാടി എൻ എസ് എസ് വനിതാ സമാജം തിരുവാതിര 7.30ന് മുട്ടമ്പലം സാന്ദീപനി ബാലഗോകുലം കലാസന്ധ്യ 8ന് ഭാവാജ്ഞലി ന്യത്ത വിദ്യാലയത്തിൻ്റെ ന്യത്ത നൃത്ത്യങ്ങൾ എന്നിവ നടക്കും.

നാലാം ഉത്സവദിനമായ മെയ് 5 ന് രാവിലെ മുതൽ മാങ്ങാനം നാരായണീയ സമിതിയുടെ സമ്പൂർണ്ണ നാരായണീയ പാരായണം വൈകിട്ട് 7ന് താഴമൺ മഠം തന്ത്രി കണ്ഠരര് മോഹനര് ദേശവിളക്കിന് ദീപോജ്വലനം നിർവ്വഹിക്കും.7.30 ന് പങ്ങട ബാലഭദ്ര യുടെ തിരുവാതിര 8 ന് സലിലമോഹൻ്റെ നൃത്തം 9 ന് വൈഷ്ണവം ഭജൻസിൻ്റെ ഈശ്വരനാമജപം എന്നിവയും

അഞ്ചാം ഉത്സവദിന മായ മെയ് 6 ന് വൈകിട്ട് 7 ന് ഭരതനാട്യം 7.30 ന് കാഞ്ഞിരപ്പളളി അമലയുടെ ഗാനമേള, ആറാം ഉത്സവദിനമായ മെയ് 7 ന് വൈകിട്ട് 7 ന് കോടിമത പുലരിയുടെ തിരുവാതിര 7.30 ന് മുള്ളൻ കുഴി പാർവ്വതി സംഘത്തിൻ്റെ കൈകൊട്ടിക്കളി 8 ന് നവമി & ഹരിപ്രിയയുടെ ഡാൻസ് 9 ന് കോട്ടയം ജോസഫിൻ്റെ ഓൾഡ് ഈസ് ഗോൾഡ് കരാക്കെ ഗാനമേള,

ഏഴാം ഉത്സവ ദിനമായ മെയ് 8 ന് ഉച്ചക്ക് 12 ന് ഉത്സവബലി. ഉച്ചക്ക് 1 മണിക്ക് മഹാ പ്രസാദം ഊട്ട് ‘വൈകിട്ട് 6.30 ന് കാഴ്ച്ചശ്രീബലിക്ക് കലാമണ്ഡലം വേണു മോഹൻ ഷൊർണൂരിൻ്റെ പ്രമാണിത്തത്തിൽ പഞ്ചാരിമേളം.9 ന് മുട്ടമ്പലം എൻ എസ് എസ് വനിതാ സമാജത്തിൻ്റെ തിരുവാതിര. 9.3 ന് സിനിമാറ്റിക് ഡാൻസ് 10 ന് തിരുവനന്ദപുരം നന്ദനയുടെ നാടകം ബാലരമ’ തുടർന്ന് രാത്രി 12 ന് പള്ളിവേട്ട എന്നിവയും നടക്കും.

മെയ് 9 ന് രാവിലെ 9 ന് ആറാട്ട് പുറപ്പാട് ഉച്ചക്ക് 12 ന് മാടപ്പാട്ട് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ് 1 മണിക്ക് ആറാട്ട് സദ്യ വൈകിട്ട് 5 ന് കൊടു രാറിൻ്റെ തീരത്ത് ആറാട്ട്’ രാത്രി 10 ന് തൃഗൗതമപുരം ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ‘ കരകം എന്നിവയുടെ അകമ്പടിയോടെ കൊപ്രത്ത് കവലയിലേക്ക് ‘കോട്ടയം കൃഷ്ണകുമാറിൻ്റെ നാദസ്വരം, വെന്നിമല ഉണ്ണികൃഷ്ണമാരാരുടെ പഞ്ചവാദ്യം രാത്രി 12 ന് കൊടിയിറക്ക്. ടി.എൻ ഹരികുമാർ (പ്രസിഡണ്ട്) കെ.ബി കൃഷ്ണകുമാർ (ജനറൽ കൺവീനർ)ജി.അജിത് കുമാർ (ട്രഷറർ)അടങ്ങിയ കമ്മറ്റിയാണ് ഉത്സവ പരിപാടികൾക്ക് നേതൃത്ത്വം നൽകുന്നത്.