പാലാ ടൗൺ ബസ് സ്റ്റാൻഡിൽ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടി :പരാതി കൊടുത്തിട്ടും തിരിഞ്ഞ് നോക്കാതെ പോലീസ്
പാലാ: ടൗൺ ബസ്റ്റാൻഡിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം എന്ന് പരാതി. തിരഞ്ഞെടുപ്പിന്റെ തിരക്കിൽ ബസ് സ്റ്റാൻഡിൽ പോലീസ് സേവനം കാര്യമായി ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. കഴിഞ്ഞ കുറെ നാളായി ഇവിടെ നടക്കുന്ന തുടർച്ചയായ ആക്രമങ്ങളും കയ്യേറ്റങ്ങളും അസഭ്യവർഷവും നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.
പോലീസുകാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നപ്പോൾ നിയമം കയ്യിലെടുത്ത് തമ്മിലടിക്കുകയാണ് സാമൂഹിക വിരുദ്ധർ. കഴിഞ്ഞദിവസം ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും ഒരു ലോട്ടറി വില്പനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കണ്ണിന് താരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് രണ്ടുദിവസം മുമ്പ് ടൗൺ ബസ് സ്റ്റാൻഡിൽ രണ്ടുകൂട്ടർ തമ്മിലുണ്ടായ സംഘട്ടനത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ടൗൺ ബസ് സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലുമായി ഒരു വിഭാഗം സാമൂഹ്യവിരുദ്ധർ കൈയടക്കി എന്നാണ് എന്നാണ് ആക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണം, അനാശാസ്യം തുടങ്ങിയ പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇവിടെ നടക്കുന്നു. ബസ് കാത്തുനിൽക്കുന്ന സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സാമൂഹിക വിരുദ്ധർ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാർക്ക് ശല്യം ഉണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകണമെന്ന് പാലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു.