ഒളശ സാരംഗി മ്യൂസിക്ക് ക്ലബ്ബ് രണ്ടാം വാർഷികവും സിനിമ, കോമഡി ആർട്ടിസ്റ്റ് അജയ് കോട്ടയത്തിനെ ആദരിക്കലും

Spread the love

 

അയ്മനം: ഒളശ്ശ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരംഗി മ്യൂസിക്ക് ക്ലബ്ബിന്റെ രണ്ടാം വാർഷികം പതിനാറാം വാർഡ് മെമ്പർ അനുശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് ചാക്കോ തരകൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ, സിനിമ, കോമഡി ആർട്ടിസ്റ്റ് അജയ് കോട്ടയത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

മ്യൂസിക് ക്ലബ്ബിലെ മുതിർന്ന അംഗം അലക്സാണ്ടർ ജേക്കബിന്റെ 72 – മത് ജന്മദിനാഘോഷവും ഇതോടൊപ്പം നടത്തി. മ്യൂസിക് ക്ലബ്ബ്‌ സെക്രട്ടറി എം സി റോയി സ്വാഗതവും, അജയ് കോട്ടയം മുഖ്യപ്രഭാഷണവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈബ്രറി സെക്രട്ടറി ഷാജി വി എസ്, മ്യൂസിക് ക്ലബ്ബ്‌ വൈസ് പ്രസിഡന്റ് പി ജി ഗിരീഷ്, റെജി മോൻ, രാധാ പി കൃഷ്ണൻ, ഐശ്വര്യ രാജേഷ്,തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് അംഗങ്ങളുടെ ഗാനമേളയും നടന്നു.