സർവീസില്‍ നിന്ന് വിരമിക്കാനിരിക്കെ കെഎസ്‌ഇബി ജീവനക്കാരൻ ഓഫീസിന് സമീപം തൂങ്ങി മരിച്ച നിലയില്‍; ഇടതു കൈയില്‍ മുറിഞ്ഞ് ചോര വാർന്ന പാട്

Spread the love

കൊല്ലം: പത്തനാപുരം വിളക്കുടിയില്‍ കെഎസ്‌ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് (56) മരിച്ചത്.
ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റർ മുറിയ്ക്ക് മുൻപിലാണ് മൃതദേഹം കണ്ടത്.

അടുത്ത ദിവസം സർവീസില്‍ നിന്ന് വിരമിക്കാനിരുന്നപ്പോഴായിരുന്നു മരണം. കഴിഞ്ഞദിവസം രാത്രിയിലും അദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് പുലർച്ചെ അഞ്ചുമണിക്ക് മൃതദേഹം കണ്ടത്. ഇടതു കൈയില്‍ മുറിഞ്ഞു ചോര വാർന്ന പാട് ഉണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.