പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിൽ ആന്റണിക്ക് ലഭിക്കും; എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് പി സി ജോർജ്; തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രതികരണം: 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് എ.കെ.ആന്റണി.

Spread the love

 

കോട്ടയം: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി
വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം
പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

പി സി ജോർജും ഭാര്യ ഉഷയും
ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ
പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.

പത്തനംതിട്ടയിൽ ഇടത്
സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക്
പിന്തള്ളപ്പെടുമെന്നും പി സി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് 20 സീറ്റുകളിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ മത്സരമാണ്
നടക്കുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന്
ലഭിക്കുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

കേരളമൊട്ടാകെ അതിരൂക്ഷമായ
ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും
എതിരെ വീശുകയാണെന്നാണ് എ കെ ആന്റണി പറഞ്ഞത്.
ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിങ് കഴിയുമ്പോൾ
ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും.

20 സീറ്റിലും
യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ്
ഞങ്ങളുടെ എല്ലാം ആത്മവിശ്വാസമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം
പുറത്തെത്തിയ എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളിലാണ് എ കെ ആന്റണി വോട്ട്
ചെയ്യാനെത്തിയത്.