
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു…
സ്വന്തംലേഖകൻ
കോട്ടയം : അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബിജെപി നേതാവും ഗോവ മുഖ്യന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. പാൻക്രിയാസ് കാൻസർ ബാധയെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നിലയിലെന്ന് കേന്ദ്രസർക്കാർ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്ത്യം. 63 വയസ്സായിരുന്നു. രാജ്യത്ത് വളരെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ ഇടപെട്ട മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഇന്ത്യ ഒന്നാം സർജിക്കൽ സ്ട്രൈക്ക് ഉറി ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ നടത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനിയായ പ്രതിരോധ മന്ത്രിയെന്ന നിലയിൽ അന്ന ആ ആക്രമണം ചർച്ചചെയ്യപ്പെട്ടു. പിന്നീട് പരീക്കർ ഗോവ മുഖ്യ മന്ത്രിയായി എത്തുകയും ചെയ്തു.
ഡെപ്യൂട്ടി സ്പീക്കർ മൈക്കൾ ലോബോ ആണ് പരീക്കറിന്റെ മരണം സ്ഥിരീകരിച്ചത്. എത്രയും വേഗം മനോഹർ പരീക്കറിന് പകരക്കാരനെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2017 ഫെബ്രുവരിയിലാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 17 എംഎൽഎമാരുമായി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.
എന്നാൽ, സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപി അധികാരത്തിൽ എത്തുകയായിരുന്നു.