
ഗാന്ധിനഗർ : ആശ്രയയും ഉമ്മാച്ചേരിൽ ഫാമിലി അസോസിയേഷനും ചേർന്ന് 183 വൃക്ക രോഗികൾക്ക് ധനസഹായവും ഡയാലിസിസ് കിറ്റും വിതരണം ചെയ്തു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് കിറ്റും ധന സഹായവും നൽകിയത്.
ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷനായ പരിപാടിയിൽ അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് കരിമഠം കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. സുനിൽ തോമസ് (പ്രസിഡൻറ് ഉമ്മാച്ചേരിൽ ഫാമിലി അസോസിയേഷൻ), രഞ്ജിത്ത് മാർട്ടിൻ, സിസ്റ്റർ ശ്ലോമോ, കുര്യാക്കോസ് വർക്കി, ജോസഫ് കുര്യൻ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കിറ്റ് കൊടുക്കുന്നതിൽ 51 മാസം പൂർത്തീകരിച്ച വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു എന്നും തുടർന്നും ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടായെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ എന്നും ഭാരവാഹികൾ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


