
ഏഴാച്ചേരി: ഏഴാച്ചേരിയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു.
മുപ്പതിനായിരം രൂപയുടെ സ്പോർട്സ് സൈക്കിള്‍ മോഷണം പോയി. ഒരു കാര്‍ ഉള്‍പ്പെടെ മറ്റു മൂന്നു വാഹനങ്ങള്‍ മോഷ്ടിക്കാനും ശ്രമം നടന്നു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീട്ടുകാര്‍ ഉണര്‍ന്നുവന്നപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴാച്ചേരി ഗാന്ധിപുരം ഭാഗത്ത് പുളിയാനിപ്പുഴയില്‍ ജിതിന്‍റെ മുപ്പതിനായിരം രൂപ വിലയുള്ള സ്പോര്‍ട്സ് സൈക്കിളാണ് മോഷണം പോയത്. മെയിന്‍ റോഡിനോടു ചേര്‍ന്നാണ് ജിതിന്‍റെ വീട്. ഇവിടെ മുറ്റത്തുവച്ചിരുന്ന സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്.
ഏഴാച്ചേരി ജിവിയുപി സ്‌കൂളിനും കുരിശുപള്ളിക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായ മോഷണശ്രമം നടന്നത്. ചെട്ടിയാകുന്നേല്‍ ജോബിയുടെ കാര്‍ മോഷ്ടിക്കാനുള്ള ശ്രമം വീട്ടുകാര്‍ ഉണര്‍ന്നതോടെ വിഫലമാവുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഇട്ടിരുന്ന കാറിന്‍റെ ഡോര്‍ വലിച്ചുതുറക്കാന്‍ നടത്തുന്ന ശബ്ദം കേട്ട് ജോബി ഉണര്‍ന്നുവന്നപ്പോഴേക്കും മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
കളരിക്കല്‍ ഹരിയുടെ ബൈക്ക് വീട്ടുമുറ്റത്തുനിന്നിറക്കി റോഡില്‍ കൊണ്ടുവന്നു. ഈ സമയം ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കള്ളന്‍മാര്‍ കടന്നുകളയുകയായിരുന്നു.
ചേലയ്ക്കല്‍ ഹരികൃഷ്ണന്‍റെ സ്‌കൂട്ടറും മോഷ്ടിക്കാന്‍ ശ്രമം നടന്നു. സ്‌കൂട്ടറിന്‍റെ ബാറ്ററി ഭാഗം ഊരിമാറ്റിയ നിലയിലായിരുന്നു.