play-sharp-fill
കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ : ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ പിടികൂടി

കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ : ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ പിടികൂടി

പാലക്കാട്: രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ മഹാരാഷ്ട്രക്കാരായ വിശാല്‍ ബിലാസ്ക്കർ, ചവാൻ സച്ചിൻ പിടിയില്‍. വാളയാറിലും ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ കീഴിലാണ് പിടിയിലായത്.

രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം ധരിച്ച്‌ അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവര്‍ പണം കടത്തിയിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. വാളയാറില്‍ നടത്തിയ പരിശോധനയില്‍ വിശാലാണ് ആദ്യം കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറില്‍ നിന്നും ചവാന്‍ സച്ചിനെയും പിടികൂടുന്നത്. ഇരുവരും കോയമ്പത്തൂരില്‍‍ നിന്നും പട്ടാമ്പിയിലേക്ക് പോകുവായിരുന്നു.

ഇതിനു മുൻപും പണം കടത്തിയതായി തെളിവുകൾ ലഭിച്ചു. കുഴല്‍ പണം കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group