play-sharp-fill
ലോകസഭാ മണ്ഡലം എൽഡിഎഫ‌് കേന്ദ്ര ഓഫീസ‌് കോട്ടയത്ത‌് തുറന്നു; ബിജെപി മറയില്ലാതെ  ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നു: ഫ്രാൻസിസ‌് ജോർജ‌്

ലോകസഭാ മണ്ഡലം എൽഡിഎഫ‌് കേന്ദ്ര ഓഫീസ‌് കോട്ടയത്ത‌് തുറന്നു; ബിജെപി മറയില്ലാതെ  ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നു: ഫ്രാൻസിസ‌് ജോർജ‌്

സ്വന്തം ലേഖകൻ

കോട്ടയം: എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാൻ കോട്ടയം ലോകസഭാ മണ്ഡലം കേന്ദ്ര ഓഫീസ‌് കോട്ടയത്ത‌് തുറന്നു.
ബേക്കർ ജംങ‌്ഷനിൽ എംസി റോഡിൽ വൈഡബ്ള്യുസിഎക്ക‌് എതിർവശമുള്ള വീട്ടിലാണ‌് ഓഫീസ‌് പ്രവർത്തിക്കുന്നത‌്. ജനാധിപത്യ കേരള കോൺഗ്രസ‌് ചെയർമാൻ ഫ്രാൻസിസ‌് ജോർജ‌് ഓഫീസ‌് പ്രവർത്തനങ്ങൾ ഉദ‌്ഘാടനം ചെയ‌്തു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, അഡ്വ. കെ സുരേഷ‌് കുറുപ്പ‌് എംഎൽഎ,   മറ്റ‌് എൽഡിഎഫ‌് നേതാക്കളായ അഡ്വ. വി ബി ബിനു, ജോസഫ‌് ചാവറ,  ജോസ‌് പാറേക്കാട്ട‌്, സാബു മുരിക്കവേലി, ടി വി ബേബി,  എ വി റസ്സൽ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ‌്ണൻ, പി ജെ വർഗീസ‌്, എം കെ പ്രഭാകരൻ, അഡ്വ. കെ അനിൽകുമാർ, എം എസ‌് സാനു, പി ജി സുഗുണൻ, നജീബ‌് തുടങ്ങി നിരവധി നേതാക്കളം പ്രവർത്തകരും സന്നിഹിതരായി.
മതനിരപേക്ഷതക്ക‌് ഭീഷണി ഉയർത്തി ജനാധിപത്യം തന്നെ അപകടത്തിലാക്കുന്ന  നരേന്ദ്ര മോഡിയുടെ കേന്ദ്ര ഭരണത്തിനെതിരായ വിധിയെഴുത്താണ‌് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന‌് ജനാധിപത്യ കേരള കോൺഗ്രസ‌്  ചെയർമാൻ ഫ്രാൻസിസ‌് ജോർജ‌് പറഞ്ഞു.

കോട്ടയം ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് ഓഫീസ‌് ബേക്കർ ജംങ‌്ഷനിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ചേരി ശക്തമാക്കിയാലെ ജനാധിപത്യം മതനിരപേക്ഷതയും സംരക്ഷിക്കാനാവൂ. കേന്ദ്ര ഭരണത്തിന്റെ മറവിൽ മറയില്ലാതെ ജനാധിപത്യത്തെ തകർക്കാൻ ബിജെപി ശ്രമിക്കുന്നു.

രാജ്യത്ത‌് ഇപ്പോൾ നടക്കുന്നത‌് തെരഞ്ഞെടുപ്പ‌് ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നതിൽ ബിജെപിക്കാർക്ക‌് പോലും തർക്കമില്ല. ബിജെപി നേതാക്കളായ ശയ്വന്ത‌് സിൻഹയും അരുൺ ഷൂരിയും മോഡി ഭരണം തുടരുന്നത‌് ജനാധിപത്യത്തിന‌് ഭീഷണിയാണെന്ന‌് വ്യക്തമാക്കിയിട്ടുണ്ട‌്. 

ഒളിഞ്ഞും തെളിഞ്ഞും ജനാധിപത്യ സ്ഥാപനങ്ങൾക്ക‌് ബിജെപി ഭീഷണി ഉയർത്തുന്നു. ഫ്രാൻസിസ‌് ജോർജ‌് ജോർജ‌് പറഞ്ഞു.

 സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, സ്ഥാനാർഥി വി എൻ വാസവൻ എന്നിവർ സംസാരിച്ചു.