അഖില കേരള ഹിന്ദു സാംബവ മഹാസഭ അയ്മനം ശാഖ വാർഷികം നാളെ
അയ്മനം: അഖില കേരള ഹിന്ദു സാംബവ മഹാസഭ അയ്മനം ശാഖയുടെ 30 -മത് വാർഷികം നാളെ (ഞായർ )കാവാരികുളം കണ്ടൻ കുമാരൻ നഗറിൽ(കെ.ആർ.നാരായണൻ സ്മാരക നിലയം അയ്മനം ) നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് രജിസ്ട്രേഷൻ. 2 – ന് വാർഷിക പൊതുയോഗം.
അദ്ധ്യക്ഷൻ ശാഖാ പ്രസിഡന്റ് സി.ആർ.രാജപ്പൻ. സ്വാഗതം ശാഖാ സെക്രട്ടറി പി.കെ. വിജയകുമാർ. ഉദ്ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കുമാർ ടി. ശാഖാ സെക്രട്ടറി റിപ്പോർട്ടും കണക്കും അവരിപ്പിക്കും.
സംസ്ഥാന ട്രഷറർ കെ.വി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് ഷൈജു കെ.ടി. സംഘടന വിശദീകരണം നടത്തും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിതാ സംഘം യൂണിയൻ ട്രഷറർ സുമിനി ഗോവിന്ദൻ, വനിതാ സംഘം യൂണിയൻ ജോ.സെക്രട്ടറി പ്രശോഭിനി ഗോപി, യുവജന സംഘം യൂണിയൻ സെക്രട്ടറി ഉണ്ണി കെ.എസ്, യുവജന സംഘം യൂണിയൻ ട്രഷറർ ഷാലു സജി പ്രഭാകർ , വനിതാ സംഘം കമ്മറ്റി അംഗം അനിത സജി എന്നിവർ ആശംസകൾ നേരും.