play-sharp-fill
സ്കൂൾ മൈതാനത്ത്‌ ഫുട്ബാൾ കളിക്കുന്നതിനിടയിൽ പോസ്റ്റില്‍നിന്നു ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

സ്കൂൾ മൈതാനത്ത്‌ ഫുട്ബാൾ കളിക്കുന്നതിനിടയിൽ പോസ്റ്റില്‍നിന്നു ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

കുണ്ടറ: സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാൻ മതില്‍ ചാടിയിറങ്ങിയ വിദ്യാർത്ഥി വൈദ്യുതി പോസ്റ്റില്‍നിന്ന് ഷോക്കേറ്റു മരിച്ചു.

ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്ലില്‍ സാജൻ ലത്തീഫ് മുഹമ്മദിന്റെയും ഹാംലത്തിന്റെയും മകൻ എം.എസ്.അർഫാൻ (15) ആണു മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. കേരളപുരം സെന്റ് വിൻസന്റ് സ്‌കൂള്‍ മൈതാനിയില്‍ കൂട്ടുകാരുമൊത്ത് പന്തു കളിച്ചുകൊണ്ടിരിക്കെയായിരുന്നു. കളിക്കിടെ മതിലിനു പുറത്ത് ഇടവഴിയിലേക്കു പന്ത് തെറിച്ചു വീണു. ഇത് എടുക്കാനായി ഒരു കുട്ടി മതില്‍ ചാടി ഇറങ്ങി. ബോള്‍ കണ്ടെത്താൻ കഴിയാത്തതിനാല്‍ അർഫാൻ മതിലിനോട് ചേർന്നു നിന്ന വൈദ്യുതി പോസ്റ്റ് വഴി ഊർന്ന് ഇറങ്ങുമ്ബോഴായിരുന്നു ഷോക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവവിളക്ക് കത്തിക്കുന്നതിനായി ക്രമീകരിച്ചിരുന്ന വയറില്‍ നിന്നാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. അപകടം കണ്ട സമീപവാസി അടിയന്തര പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.