ടിപ്പർ ലോറി ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു ; മൂന്ന് പേർക്ക് പരുക്കേറ്റു

Spread the love

ആലപ്പുഴ : കറ്റാനത്ത് ടിപ്പർ ലോറി ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരി മരിച്ചു. വള്ളിക്കുന്നം ലീല നിവാസിൽ ലീലയാണ് മരിച്ചത്.

video
play-sharp-fill

അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു. കെ പി റോഡിൽ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ വെട്ടിക്കോട് സെന്റ് തോമസ് മിഷൻസ് ആശുപത്രിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group