
ഹൈദരാബാദ്: മേലുദ്യോഗസ്ഥന്റെ കുത്തുവാക്ക് താങ്ങാനാകാതെ പോലീസ് കോണ്‍സ്റ്റബിള്‍ ജോലി രാജിവെച്ച് പഠിച്ച് സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം കരസ്ഥമാക്കി ആന്ധ്രാസ്വദേശിയായ ഉദയ് കൃഷ്ണ റെഡ്ഡി.
ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഉദയ കൃഷ്ണ കോണ്‍സ്റ്റബിള്‍ ആയി ജോലി നോക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം യുപിഎസ്‌സി പ്രസിദ്ധീകരിച്ചത്.
2023ല്‍ യുപിഎസ്‌സി നടത്തിയ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 780-ാം റാങ്ക് ആണ് ഉദയ കൃഷ്ണ നേടിയത്. ഏപ്രില്‍ 16നാണ് ഫലം പ്രസിദ്ധീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2013 മുതല്‍ 2018വരെ പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. ഐഎഎസ് നേടണമെന്നായിരുന്നു ഉദയ്കൃഷ്ണയുടെ ആഗ്രഹം. എന്നാല്‍ അതേച്ചൊല്ലി ഇദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കളിയാക്കുമായിരുന്നു. അപമാനം താങ്ങാനാകാതെ വന്നപ്പോഴാണ് ജോലി രാജിവെച്ച് പഠിക്കാന്‍ ഉദയ്കൃഷ്ണ തീരുമാനിച്ചത്.
നിലവിലെ റാങ്ക് അനുസരിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലേക്കായിരിക്കും ഉദയ് കൃഷ്ണയ്ക്ക് നിയമനം ലഭിക്കുകയെന്നാണ് കരുതുന്നത്. എന്നാല്‍ പഠനം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഐഎഎസ് നേടുന്നത് വരെ പഠനം തുടരുമെന്നും ഉദയ കൃഷ്ണ പറഞ്ഞു.



