പുഴയില്‍ കുളിക്കുന്നതിനിടെ ചീങ്കണിയുടെ ആക്രമണം; പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: വാല്‍പ്പാറയില്‍ ചീങ്കണി ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്. കൈയ്ക്കും കാലിനും പരിക്കേറ്റ മാനാമ്പള്ളി സ്വദേശി അജയിനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. അജയിനെ ചീങ്കണി ആക്രമിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല. ആദ്യമായിട്ടാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. അതിനാല്‍ പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group