video
play-sharp-fill

എസ്.എസ്‌.എൽ.സി വിദ്യാർത്ഥിനിയുടെ  മുഖത്തു  തുപ്പിയ  കണ്ടക്ടര്‍ അറസ്റ്റിൽ..

എസ്.എസ്‌.എൽ.സി വിദ്യാർത്ഥിനിയുടെ മുഖത്തു തുപ്പിയ കണ്ടക്ടര്‍ അറസ്റ്റിൽ..

Spread the love

സ്വന്തംലേഖകൻ

കോട്ടയം : സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് തുപ്പിയ കണ്ടക്ടര്‍ അറസ്റ്റില്‍. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍.പ്രവീണ്‍ (43) ആണ് അറസ്റ്റിലായത്. ബസ് സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താത്തത് ചോദ്യം ചെയ്തപ്പോള്‍ മുഖത്ത് തുപ്പിയെന്നാണ് പിറവം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. തുടര്‍ന്നാണ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുമ്പായി കുടുംബക്ഷേത്രത്തില്‍ പൂജ നടത്തി അമ്മയോടൊപ്പം മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പിറവം നഗരസഭ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരും പിടിഎയും പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ കണ്ടക്ടറെ പിറവം സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.