
കൊല്ലം : സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവർക്കെതിരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
പ്രതികള്‍ക്ക് ചിന്തയുമായുള്ള രാഷ്ട്രീയ വിരോധം കാരണം ആക്രമണം നടത്തിയെന്നാണ് കേസ്. ഇന്നലെ രാത്രി എട്ട് മണിക്ക് തിരുമുല്ലവാരം കടപ്പുറത്ത് ചാനല്‍ ചർച്ച കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കുന്നതിനിടെ സെയ്‌ദലി മനഃപൂർവ്വം കാർ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. പരിക്കേറ്റ ചിന്ത ജെറോം ആശുപത്രിയില്‍ ചികിത്സയിലാണ്. കാർ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


