
തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ച്ചൂടും വേനല്‍മഴയും ഇന്നും തുടരും.
ബുധനാഴ്ച വരെ 11 ജില്ലകളില്‍ അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുക. ഈ ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ ഇന്ന് വേനല്‍മഴ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ തോതില്‍ വേനല്‍മഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് മഴ കാര്യമായി പെയ്യുക. ചൂടും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയ്ക്കു സാധ്യതയുണ്ട്.



