കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതി; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Spread the love

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതിയില്‍ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുക്കും.

video
play-sharp-fill

പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കളക്ടർ നിര്‍ദ്ദേശം നല്‍കി. മുയിപ്പോത്ത് ടൗണില്‍ കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തടഞ്ഞെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അതേസമയം, വടകരയില്‍ രാഷ്ട്രീയപ്പോര് കനക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബിലും സിപിഎം സ്ഥാനാർത്ഥിയായി കെക ശൈലജയുമാണ് മത്സരരംഗത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകരയില്‍ 10 പേരാണ് ആകെ മത്സരരംഗത്തുള്ളത്. ആകെ 4 ശൈലജ, മൂന്ന് ഷാഫി എന്നിവരുള്‍പ്പെടെ 10 പേരാണ് ഉള്ളത്.