ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ച് മറിഞ്ഞ് അപകടം

Spread the love

കോട്ടയം: ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട തടി ലോറി മതിലിലിടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ നാട്ടുകാർ ലോറിയുടെ ഡോർ വെട്ടിപ്പൊളിച്ചു പുറത്തെത്തിച്ചു.

video
play-sharp-fill

ഇന്ന് പുലർച്ചെ 4. 30 നാണ് ഏറ്റുമാനൂർ എം. സി റോഡിൽ കോട്ടയം തെള്ളകം ജംക്‌ഷന് സമീപം അപകടം ഉണ്ടായത്. തടി ഉരുപ്പടികളുമായി എത്തിയ ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ മതിലിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിനു കുറുകെ ലോറി മറിഞ്ഞു കിടക്കുന്നതിനാൽ ഈ റൂട്ടിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ലോറിയിൽ ലോഡ് ഉള്ളതിനാൽ ഇവ നീക്കം ചെയ്തതിനുശേഷം മാത്രമേ വാഹനം റോഡിൽ നിന്നും മാറ്റാൻ കഴിയൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വാഹനം റോഡിൽ നിന്ന് മാറ്റാനുള്ള ക്രമീകരണങ്ങൾ തുടരുകയാണ്.