മാനവീയം വീഥിയിൽ സംഘര്‍ഷം ; റീൽസ് എടുക്കുന്നതിനിടെ യുവാവിന്റെ കഴുത്തിൽ വെട്ടേറ്റു

Spread the love

തിരുവനന്തപുരം : മാനവീയം വീഥിയിൽ സംഘർഷം. യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്ക് വെട്ടേറ്റത്.

video
play-sharp-fill

കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ധനു കൃഷ്ണയെ വെട്ടിയ പൂജപ്പുര സ്വദേശി ഷെമീറിനേയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയേയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. ഷമീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group