തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍; ആനയെഴുന്നെള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍: നിയന്ത്രണം പിൻവലിച്ചില്ലെങ്കിൽ ആനയെ തരില്ലന്ന് ഉടമകൾ: ഇന്നുച്ചയ്ക്ക് തൃശൂരിൽ യോഗം

Spread the love

 

തൃശ്ശൂർ: ആനയെഴുന്നെള്ളിപ്പി ന്
നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി വനം വകുപ്പ്സർക്കുലർ
പുറത്തിറക്കിയതോടെ തൃശ്ശൂർ പൂരം പ്രതിസന്ധിയില്‍.

video
play-sharp-fill

ആനയ്ക്ക് 50 മീറ്റർ അടുത്തു വരെആളുകള്‍
നില്‍ക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവില്‍ തീവെട്ടി,
പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല

തുടങ്ങിയ
നിർദേശങ്ങളാണ് വനംവകുപ്പ്സർക്കുലറിലുള്ളത്.
ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈമാസം 15ന്
മുമ്പ് ഹൈക്കോടതിയില്‍ സമർപ്പി ക്കണമെന്നും
നിർദേശിച്ചി ട്ടു ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കുലർ പി ൻവലി ച്ചി ല്ലെങ്കി ല്‍ തൃശ്ശൂർ പൂരത്തിന്
ആനകളെ വിട്ടു നല്‍കി ല്ലെന്നാണ് ആന ഉടമ
സംഘടനയുടെ നിലപാട്. ആന ഉടമകളുടെയും ഉത്സവ
സംഘാടകരുടെയും അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക്
ഒരു മണിക്ക് തൃശ്ശൂരില്‍ നടക്കും

. മദപ്പാട്
അവസ്ഥയിലുള്ളതോ ഗർഭിണികളായിട്ടുള്ളതോ
പ്രായാധിക്യം വന്നിട്ടു ള്ളതോ അസുഖമുള്ളതോ
പരിക്കേറ്റതോ ക്ഷീ ണിതമായതോ ആയ ആനകളെ
ഉത്സവാഘോഷങ്ങളിൽ പങ്കെടുപ്പിക്കാന് പാടുള്ളതല്ല.

അഞ്ചിൽ കൂടുതൽ ആനകളെ അണിനിരത്തുന്ന
സാഹചര്യത്തില് പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള എലിഫന്റ് സ്ക്വാഡില് നിന്ന് ആവശ്യാനുസരണം വെറ്ററിനറി ഡോക്ടര്മാരുടെ സേവനം ഉത്സവക്കമ്മിറ്റി ഉറപ്പ് വരുത്തണം.

എലിഫന്റ് സ്ക്വാഡുകളിലെ വെറ്റിനറി ഡോക്ടര്മാര് ആവശ്യാനുസരണം മരുന്നുകളും മയക്കുവെടി വെക്കുന്നതിനുള്ള ഉപകരണങ്ങളും കരുതണം. അംഗീകാരമില്ലാത്ത എലിഫന്റ് സ്ക്വാഡ് അംഗങ്ങളെ യാതൊരു കാരണവശാലും നാട്ടാനകളുമായി ഇടപെടാന് അനുവദിക്കരുത്.. തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്.