ബസില്‍ കടത്തുകയായിരുന്ന 12.5 ഗ്രാം എം ഡി എം എയുമായി യുവാവ് പോലീസിന്റെ പിടിയിൽ

Spread the love

വാടാനപ്പള്ളി : തളിക്കുളത്ത് ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പൊലീസിൻ്റെ പിടിയിൽ. നീലഗിരി കൊന്നച്ചല്‍ എരുമോട് ചീരൻ വീട്ടില്‍ സ്റ്റാലിൻ മാത്യുവിനെയാണ് (24) അറസ്റ്റ് ചെയ്തത്.

video
play-sharp-fill

12.5 ഗ്രാം എം.ഡി.എം.എയാണ് തൃശൂർ റൂറല്‍ ഡാൻസാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേർന്ന് യുവാവിൽ നിന്ന് പിടിച്ചെടുത്തത്.

തൃശൂർ റൂറല്‍ ജില്ല പൊലീസ് മേധാവി നവ്നീത് ശർമക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം തീരദേശ ഹൈവേയില്‍ തളിക്കുളം ഹൈസ്കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് ബസില്‍ നിന്ന് യുവാവിനെ പിടികൂടിയത്. കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group