ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി, ഒരാൾ അവശനിലയിൽ ; അമിത അളവിൽ ലഹരി ഉപയോഗിച്ചതാവാം മരണകാരണമെന്ന് പോലീസ് നിഗമനം

Spread the love

കോഴിക്കോട് : ഒഞ്ചിയത്ത് ദുരൂഹ സാഹചര്യത്തിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) കുന്നുമ്മക്കര തോട്ടോളി അക്ഷയ് (21) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുതുരുത്തി ശ്രീരാജ് (28) നെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

ഒഞ്ചിയം നെല്ലാച്ചേരി പള്ളിയുടെ പിറകിലാണ് യുവാക്കളുടെ മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്. അമിത അളവിൽ ലഹരി മരുന്നു കുത്തി വെച്ചതാവാം മരണകാരണമെന്നാണ് നിഗമനം.

യുവാക്കളെ കാണാതായതിനെ തുടർന്ന്  രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തി തെരച്ചിലിലാണ് നെല്ലാച്ചേരി മൊബൈൽ ടവറിന് സമീപത്തെ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശ നിലയിലും കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടച്ചേരി പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.